ചക്ക വലുതാവാൻ തുടങ്ങുന്നതിനുമുമ്പുള്ള പരുവമാണ് ഇടിച്ചക്ക. ഇടിച്ചക്ക ഉപയോഗിച്ച് തോരനും മറ്റും വെക്കാറുണ്ട്.
പിഞ്ചു ചക്ക പുറംതോടു മാത്രം (മുള്ളും പച്ച നിറവും ഉള്ള ഭാഗം മാത്രം) ചെത്തിക്കളഞ്ഞ് ശേഷം മറ്റെല്ലാ ഭാഗങ്ങളും ചേർത്തു കൊച്ചു കഷണങ്ങളാക്കി വെള്ളം ചേർത്തു വേവിച്ച ശേഷം വെള്ളം ഊറ്റി കളയുന്നു. വെന്ത കഷണങ്ങൾ അരകല്ലിൽ അല്ലെങ്കിൽ ഉരലിൽ ഇട്ടു് ഇടിച്ചു പൊടിയാക്കി തോരൻ വെയ്ക്കുന്നു. അതു കൊണ്ടാണു് ഇടിച്ചക്കത്തോരൻ എന്നും ഈ പരുവത്തിലുള്ള ചക്കയ്ക്കു ഇടിച്ചക്ക എന്നും പേരു വന്നതു്.
സാധാരണയായി ചക്കക്കുരു ആണ് നടുക, ചക്കക്കുരു കുഴിച്ചിട്ടു കുറച്ചു നാളുകൾക്ക് ശേഷം മുളക്കുന്നു. പ്ലാവ്നു വേറെ ഒരു പരിചരണവും ആവശ്യമായി ഇല്ല. എല്ലാ വർഷവും വിളവ് എടുക്കാൻ പറ്റുന്ന ഒന്നാണ് ചക്ക കൃഷി. 60*60*60 നീളം വീതി ഉയരവുമുള്ള കുഴി തയാറാക്കുക തൈ തൈ നേരിട്ട് വെച്ച് പിടിപ്പിക്കുന്നത് ആണ് ഉത്തമം. ചാണകപ്പൊടി അടിവളമായി നൽകുകയും നനച്ചു കൊടുക്കുകയും ചെയ്യുക.25 ഗ്രാം സ്യൂഡോമോണസ് 100 മില്ലി വെള്ളത്തിൽ കലർത്തി ഒഴിച്ച് കൊടുക്കുക.
പ്ലാവിന്റെ കുരുനട്ടാൽ വർഗ്ഗ ഗുണം ഉറപ്പാക്കാനാവില്ല. വശം ചേർത്തൊട്ടിക്കലാണ് പ്ലാവിന് അനുയോജ്യം. മഴക്കാലത്തിന്റെ തുടക്കത്തിൽ ഒട്ടൂതൈകൾ നടാം. 2 മാസം കഴിയുമ്പോൾ ചെടിയുടെ മുള വരുന്നത് നുള്ളി കളയുക. ഇത് ശിഖരങ്ങൾ ഉണ്ടാകുന്നതിനു സഹായിക്കുന്നു.