മണ്ണിനടിയിലുണ്ടാകുന്ന പച്ചക്കറിയാണ് കാരറ്റ് ഇംഗ്ലീഷ്: Carrot. ശാസ്ത്രീയ നാമം: Daucus Carota. പോഷകസമൃദ്ധമായ ഒരു പച്ചക്കറിയായ കാരറ്റ് തണുപ്പ് സ്ഥലങ്ങളിലാണ് കൃഷിചെയ്യപ്പെടുന്നത്. വൈറ്റമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ള കാരറ്റ് കറികളായും, ഹൽവ, ബർഫി തുടങ്ങി മധുരപലഹാരമായും സത്ത് രൂപത്തിലും ഭക്ഷിച്ചുവരുന്നു. കാരറ്റ് പാചകം ചെയ്യാതെയും കഴിക്കാം. മുയൽ പോലുള്ള മൃഗങ്ങളുടെ പ്രിയ ഭക്ഷണമാണ് കാരറ്റ്.
വിത്ത് മുളച്ച് ഒരാഴ്ചക്കുശേഷം 10 സെന്റീമീറ്റര്‍ അകലം പാലിക്കുന്നതിനായി ഇടയ്ക്കുള്ള തൈകള്‍ പിഴുതുമാറ്റണം. വേരിന്റെ നല്ല വളര്‍ച്ചക്ക് വേരുകള്‍ക്ക് ക്ഷതം സംഭവിക്കാതെ ചെറിയ രീതിയില്‍ മണ്ണിളക്കി കൊടുക്കണം. തൈകള്‍ മുളച്ച് 10 ദിവസത്തിനുശേഷം കാലിവളം, ക്ഷാരം, പാക്വജനകം എന്നിവ ചേര്‍ത്ത് കൊടുക്കണം. 45 ദിവസത്തിനകം മണ്ണ് കയറ്റി കൊടുക്കുന്നത് വിളവ് കൂട്ടാന്‍ സാധിക്കും. 60 മുതല്‍ 70 ദിവസത്തിനകം വിളവെടുപ്പ് നടത്താം.