കത്തരിക്ക, കക്കിരിക്ക, വെള്ളരിക്ക എന്നീ പേരുകളില്‍ അറിയപെടുന്ന വെള്ളരി നിലത്ത് പടര്‍ന്നു വളരുന്ന ഒരു സസ്യമാണ്. കുക്കുർബിറ്റേസി സസ്യ കുടുംബത്തില്‍ പെടുന്ന വെള്ളരി പൊതുവെ സമൃദ്ധിയുടെ അടയാളമായ് കാണുന്ന കേരളീയര്‍, പണ്ട്കാലങ്ങളില്‍ വീട്ടില്‍ കെട്ടിതൂക്കാറുണ്ട്. വിത്ത് ശേഖരണത്തിനു വേണ്ടിയും വീടിന്റെ സമൃദ്ധിയുടെ അടയാളമായും ഇത്തരത്തില്‍ വെള്ളരി കെട്ടി തൂക്കാറുണ്ട്. ധാരാളം ജലാംശം, ധാതുക്കള്‍ (പൊട്ടാസ്യം, മഗ്നീഷ്യം, സിലിക്കണ്‍, ഫോസ്ഫറസ്, etc...) അടങ്ങിയതും, പോഷക സമ്പുഷ്ടമായതും, ഔഷധ ഗുണമോക്കെയുള്ളതുമായ വെള്ളരിക്ക ക്ഷാര ഗുണത്തോട് കൂടിയതാണ്. വെള്ളരിക്ക വേവിച്ചു കഴിക്കുമ്പോള്‍ ഇതിലടങ്ങിയിരിക്കുന്ന ധാടുക്കള് കുറയൊക്കെ നഷ്ട്ടപ്പെട്ട് പോകുന്നതിനാല്‍ ഇത് പച്ചയ്ക്ക് കഴിക്കുന്നതാണ് ഉത്തമം.
അര മീറ്റർ വൃത്താകൃതിയിൽ അര അടി താഴ്ചയിൽ തടം തുറന്ന് ജൈവവളം, കമ്പോസ്റ്റ്, കാലിവളം എന്നിവ ഉപയോഗിച്ചു തടം ഒരുക്കുക. നടുന്ന വിത്തുകൾ തമ്മിൽ 1 മീറ്റർ അകലം പാലിക്കുക. അടിവളമായി ഉണങ്ങിയ ചാണകം, ആട്ടിന്‍ കാഷ്ട്ടം, ഉണങ്ങിയ കരിയില , അല്‍പ്പം വേപ്പിന് പിണ്ണാക്ക് ഇവ ഇടാം. ഓരോ കുഴിയിലും 2 , 3 വിത്തുകൾ വീതം നടാവുന്നതാണ്. ഡ്രിപ് ഇറിഗേഷൻ നന രീതിയാണ് ക്യൂകമ്പർ നു നല്ലത്.
കായ് നശിപ്പിക്കാൻ വരുന്ന പഴുക്കളിൽ നിന്നും സംരക്ഷിക്കാൻ കായ് പ്ലാസ്റ്റിക് കവറിലോ പേപ്പറിലോ പൊതിഞ്ഞു സൂക്ഷിക്കുന്നത് നല്ലതായിരിക്കും. പഴയീച്ചയിൽ നിന്നും രക്ഷനേടാൻ വിളിക്കുകെണികൾ, പഴക്കെണികൾ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പൂവിട്ടാൽ വേപ്പെണ്ണ എമൽഷൻ, പുകയില കഷായം, 4 ദിവസം കൂടുമ്പോൾ തളിക്കുക.