നാരങ്ങ വർഗ്ഗത്തിൽ പെട്ട, സാധാരണ ചെറു നാരകത്തേക്കാൾ വലുപ്പമുള്ള മഞ്ഞ നിറത്തിലുള്ള ഫലമാണ് കറിനാരകം. ഇത് സാധാരണ അമ്ലതയും നല്ല ഗന്ധവുമുള്ള ഒരു ഫലവർഗ്ഗമാണ്. ഇത് കൂടുതലും കറി ആവസ്യങ്ങൾക്കായ് ഉപടയോഗിക്കുന്നതിനാൽ കറി നാരങ്ങ എന്ന പേരിൽ അറിയപ്പെടുന്നു.
60*60*60 നീളം വീതി ഉയരവുമുള്ള കുഴി തയാറാക്കുക തിരഞ്ഞെടുത്ത തൈ തൈ നേരിട്ട് വെച്ച് പിടിപ്പിക്കുന്നത് ആണ് ഉത്തമം. ചാണകപ്പൊടി അടിവളമായി നൽകുകയും നനച്ചു കൊടുക്കുകയും ചെയ്യുക.25 ഗ്രാം സ്യൂഡോമോണസ് 100 മില്ലി വെള്ളത്തിൽ കലർത്തി ഒഴിച്ച് കൊടുക്കുക. തണൽ കുത്തി സംരക്ഷിക്കുക. തണലിനായി 5 അടി അകലത്തിൽ വാഴ നടുന്നത് നല്ലതായിരിക്കും. ജൂലൈ - സെപ്തംബര് ആണ് തൈ നടാൻ പറ്റിയ കാലം. ചെടികൾ തമ്മില്ലുള്ള അകലം 20cm വെച്ച് ക്രമീകരിക്കുക.
വളർച്ച രണ്ടു മൂന്നു വർഷം ആകുന്നതുവരെ ഭാഗീകമായി തണൽ ആവശ്യമുള്ള ഒരു സസ്യമാണ് കറി നാരകം. തണലിനായി ഇതിന്റെ ഇടവിളകളായി വാഴ കൃഷി ചെയ്യാവുന്നതാണ്. മൂന്നാം വർഷം മുതൽ നല്ല രീതിയിൽ സൂര്യപ്രകാശവും ഈ ചെടികൾക്ക് ആവശ്യമാണ്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന മരങ്ങൾ നല്ല രീതിയിൽ കായ്ഫലവും നൽകുന്നു. തണലിനേക്കൂടാതെ വളർച്ചയുടെ ആദ്യ കാലങ്ങളിൽ; നല്ല രീതിയിൽ വളപ്രയോഗവും ജലസേഷനവും വേണ്ടുന്ന ഒരു സസ്യമാണിത്. ചുവട്ടിലെ ചെറു കമ്പുകൾ നീക്കം ചെയുക.