കേരളത്തിൽ കറികളിൽ ഉപയോഗിക്കുന്ന മുളക് വർഗ്ഗത്തില്‍പ്പെട്ട ഒരു ചെറിയ ചെടിയാണ് കാന്താരി (ചീനിമുളക് ചെടി). ഇതിന്റെ കായ് കാന്താരിമുളക് എന്നറിയപ്പെടുന്നു. വടക്കൻ കേരളത്തിൽ ഇത് ചീനിമുളക് എന്നാണ് അറിയപ്പെടുന്നത്. ഇത് സാധാരണയായി കേരളത്തിൽ കറികൾക്ക് എരിവ് രസം വരുത്തുവാൻ ചേർക്കുന്നു. Solanaceae സസ്യകുടുംബത്തിൽ ഉൾപ്പെട്ട ഇതിന്റെ ശാസ്ത്രീയനാമം Capsicum frutescensഎന്നാണ്.കാപ്സിസിൻ എന്ന രാസ വസ്തുവാണ് കാന്താരി മുളകിന് എരിവ് നൽകുന്നത്. കാന്താരി പൂത്ത് തുടങ്ങിയാൽ എപ്പോഴും വിളവ് തരും.
വിത്ത് പാകി മുളപ്പിച്ചാണ് പച്ച മുളക് കൃഷി ചെയ്യുക, വിത്ത് ലഭ്യത ആണ് നിങ്ങളുടെ പ്രശ്നം എങ്കില്‍ ഒരു വഴിയുണ്ട്. വീട്ടില്‍ വാങ്ങുന്ന ഉണക്ക മുകളില്‍ നല്ലത് നോക്കി ഒന്നെടുക്കുക, അതിലെ അരികള്‍ പാകാന്‍ ആയി എടുക്കാം. പാകുന്നതിനു മുന്‍പ് അര മണിക്കൂര്‍ വിത്തുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടു വെക്കുന്നത് നല്ലതാണ്. വിത്തുകള്‍ വേഗം മുളച്ചു വരാനും രോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കും. സ്യൂഡോമോണോസ് പൊടി രൂപത്തിലും ദ്രാവക രൂപത്തിലും വിപണിയില്‍ ലഭ്യമാണ്. ദ്രാവക രൂപത്തിലുള്ളതിനു വില കൂടുതല്‍ ആണ്. വങ്ങുമ്പോള് ഉത്പാദന ഡേറ്റ് നോക്കി വാങ്ങണം, നിശ്ചിത കാലയളവിനുള്ളില്‍ ഇത് ഉപയോഗിച്ചു തീര്ക്കേണ്ടാതാണ്. വിത്തില്‍ മുക്കി വെക്കാന്‍ മാത്രമല്ല, തൈകള്‍ പറിച്ചു നടുമ്പോള്‍ വേരുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ മുക്കി നടുന്നതും നല്ലതാണ്.
രണ്ടാഴ്ച കൂടുമ്പോള്‍ ചെടികള്‍ക്ക് സ്യൂഡോമോണോസ് ഒഴിച്ച് കൊടുക്കാം.ഒക്ടോബര്‍ - ജനുവരി മാസങ്ങളിൽ കൃഷി ചെയ്യാൻ ജലസേചനം ആവശ്യം ആണ്. ചെടിക്ക് അടുത്ത് പച്ചില വളം കിട്ടുന്ന രീതിയിലുള്ള മരങ്ങൾ വളർത്തുന്നത് നല്ലതായിരിക്കും. വേപ്പെണ്ണ മിശ്രിതം 30 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി നേർപ്പിച് വെയിൽ ഉള്ളപ്പോൾ തളിക്കുക.