വിത്ത് മുളച്ച് നാലോ അഞ്ചോ ഇലകൾ അല്ലെങ്കില്‍ കത്തിരി തൈകള്‍ പത്ത് സെന്റീമീറ്റർ ഉയരം വന്നാൽ ഇളക്കിമാറ്റി നടാം. ആരോഗ്യുള്ളവ മാത്രം എടുക്കുക, വേര് പോകാതെ വളരെ സൂക്ഷിച്ചു ഇളക്കി എടുക്കാം. വൈകുന്നേരം ആണ് മാറ്റി നടാന്‍ നല്ല സമയം. ടെറസ്സ് കൃഷി എങ്കില്‍ ഗ്രോ ബാഗ്/ പ്ലാസ്റ്റിക് ചാക്ക് ഇവ ഉപയോഗിക്കാം. പൂവിട്ടാൽ വേപ്പെണ്ണ എമൽഷൻ, പുകയില കഷായം, 4 ദിവസം കൂടുമ്പോൾ തളിക്കുക. കായ്കൾ ഉണ്ടായി തുടങ്ങുമ്പോൾ ഇ സമയത്തു പുകയില കഷായം അല്ലെങ്കിൽ വേപ്പെണ്ണ മിശ്രിതം തളിക്കുക.