സാധാരണ കേരളത്തിൽ കൃഷിചെയ്യുന്ന ഒരു കാർഷിക വിളയാണ് ചേമ്പ് . സാധാരണ കൃഷിചെയ്യുന്ന ചേമ്പിനങ്ങളിൽ മുഖ്യമായിട്ടുള്ളത് Colocasia എന്നറിയപ്പെടുന്ന സാധാരണ ചേമ്പാണ്. ദേശഭേദങ്ങളനുസരിച്ച് കറുത്ത ചേമ്പ്, കണ്ണൻ ചേമ്പ്,വെളുത്ത ചേമ്പ്, മലയാര്യൻ ചേമ്പ്, കറുത്തകണ്ണൻ, വെളുത്തകണ്ണൻ, താമരക്കണ്ണൻ, വെട്ടത്തുനാടൻ, വാഴച്ചേമ്പ്, കരിച്ചേമ്പ് , ശീമച്ചേമ്പ് എന്നിങ്ങനെ അനേകം പേരുകളിൽ ചേമ്പുകൾ കൃഷിചെയ്യുന്നു. ചേമ്പിൽ അടങ്ങിയിരിക്കുന്ന അന്നജം മറ്റു കിഴങ്ങുകളെ അപേക്ഷിച്ച് പെട്ടെന്നു ദഹിക്കുന്നു എന്നതാണ് പ്രത്യേകത. കൂടാതെ ചേമ്പ് ആഴ്ചയിലൊരിക്കലെങ്കിലും ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിൽ കുറവുണ്ടാകും എന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ചേമ്പിൽ കൂടുതൽ മാംസ്യവും അടങ്ങിയിരിക്കുന്നു
കല്ലും കട്ടയുമില്ലാതെ മണലും ചെളിയും സമം കലര്‍ന്ന ഉലര്ച്ചയുള്ള മണ്ണാണ് ചേമ്പ് നടാന്‍ പറ്റിയത്. നനയ്ക്കാന്‍ പറ്റുമെങ്കില്‍ ഏതു സമയത്തും ചേമ്പ് കൃഷി ചെയ്യാമെങ്കിലും മീനം-മേടം മാസക്കാലത്താണ് ചേമ്പ് നടുന്നത്. വലുപ്പമുള്ള കിഴങ്ങുള്ളവയുടെ തള്ളയും പിള്ളയും (തടയും വിത്തും) നടാനുപയോഗിക്കാം. മീനമാസത്തില്‍ തന്നെ ചേമ്പ് നട്ടു തുടങ്ങാം. തടമെടുക്കാനായി മുക്കാൽ ഭാഗം കൂന കൂട്ടുക. കൂനക്ക് മുകളിൽ നടീൽ വസ്തു വെച്ച് ചാണകപ്പൊടി വിതറുക. അടിവളമായി ചാണകം, ആട്ടിൻകാട്ടം, കമ്പോസ്റ്റ് ഇവയിൽ എതെകിലും കൊടുക്കുക. കൂടാതെ മേൽവളവും കൊടുക്കുക.
ഒരു മാസം കഴിയുമ്പോളേക്കും ആകുമ്പോളേയ്ക്കും മുള വരും. ആദ്യ വളം കൊടുക്കണം. 1 സെന്റ് നു ജീവാമൃതം 1½ കിലോഗ്രാം ഇട്ടു മണ്ണ് അടുപ്പ്പിച്ചുകൊടുക്കുക. കരിയില കൂട്ടി മൂടുക. ചേമ്പിനങ്ങളെല്ലാം തന്നെ നട്ട് 5-6 മാസമാകുമ്പോള്‍ പറിച്ചെടുക്കാന്‍ പാകമാകുന്നവയാണ്. കളകൾ തടത്തിൽനിന്നും നീക്കം ചെയ്തു, തടം വൃത്തിയായി സൂക്ഷിക്കുക.